അവളുടെ ഹൃദയത്തിന്റെ ഗർഭപാത്രത്തിലും രണ്ടു ദിവസം പ്രായമുള്ളൊരു ഒരു പ്രണയം തുടിച്ചു തുടങ്ങിരുന്നു…. അവന്റെ വാക്കുകളിൽ നിന്ന് ജന്മമെടുത്തൊരു പ്രണയം….48 മണിക്കൂർ കൊണ്ട് അവളുടെ സിരകളിൽ നൂറു താരാട്ടു പാട്ടുകൾക്ക് ഈണം രചിച്ചൊരു പ്രണയം…അവളുടെ മോഹങ്ങളിൽ ആ പ്രണയത്തെ താലോലിക്കാൻ ഒരു താലി തോട്ടിലും അങ്ങനെ ആടി തുടങ്ങി…. ഒടുവിൽ ജാതകമെന്ന മരുന്നിന്റെ വീര്യത്തിൽ ആ പ്രണയം രക്തത്തിന്റെ ഗന്ധമുള്ള കണ്ണുനീർ തുള്ളികളിലൂടെ അലസി പോയി……എന്നിട്ട് നോവിൽ വെന്തു മരിക്കാറായ പുഞ്ചിരി കലർത്തി അവളുടെ ഒരു ചോദ്യവും “ആഹ ഇതും എനിക്ക് വിധിച്ചിട്ടില്ല അല്ലേ ഭവാനേ?”

ചോദ്യം

പിടയുന്ന ഹൃദയത്തിൻ നോവുകൾ

മഞ്ഞുതുള്ളിയായി അലിയിച്ചു കളയുന്ന

പുഞ്ചിരി ശലഭങ്ങളീ സൗഹൃദം.

മിഴികൾ തളരുന്ന നേരത്തു

മിഴിക്കുള്ളിൽ വർണ്ണങ്ങൾ തൂകുന്ന

മധുപാത്രമീ സൗഹൃദം.

 

പലധിക്കിൽ നിന്ന് വന്നു ഹൃദയത്തിൻ

തേൻ നുകരുന്ന പുണ്യമീ സൗഹൃദം

ഇവിടേയ്ക്ക് പോയാലും

കുടെ നടക്കുന്ന സൗഹൃദം.

കാറ്റായി മഴയായി വെയിലായി

തുണയായി താങ്ങായീ സൗഹൃദം.

 

എന്നിൽ പൂത്ത വസന്തമീ സൗഹൃദം

പുതുജന്മം നൽക്കുമീ സൗഹൃദം

ഒരു മൃതസഞ്ജീവനിയായി എന്നിൽ

കുളിരായി കനവായി പുഞ്ചിരിയായി

എന്റെ ലോകം വർണ്ണാഭാമാക്കും

ശലഭങ്ങളീ സൗഹൃദം .

 

ദുഃഖമില്ലീ കൂടിൽ മിഴിനീരില്ലി മെട്ടിൽ

പുഞ്ചിരിയുടെ പാലാരുവിയീ സൗഹൃദം

ഒരു നൂലിൽ കെട്ടിയ പല ഹൃദയങ്ങളുടെ

പുഞ്ചിരിയീ സൗഹൃദം രക്തമല്ലിവിടെ

ഹൃദയത്തിൻ തേനാണിനിവിടെ ഇൗ

സൗഹൃദ കൊട്ടാരത്തിൽ.

.

.

.

.

അക്ഷയ തുളസി

സൗഹൃദം

പുഞ്ചിരിവിടർത്തും ചുണ്ടുകൾക്കപ്പുറം

താളമടിക്കും ഇടനെഞ്ചിനപ്പുറം

ഒരു കനൽ വിരിഞ്ഞു തുടങ്ങി..

മഞ്ഞിൻ കൂടാരത്തിൻ കുളിരിൽ

പോലും ഒരു കനൽ വിരിഞ്ഞു

ആരാരുമറിയാതെ കനൽപടർന്നു

ഒരു ചെറുപുഞ്ചിരിക്കു പിന്നിൽ

വിങ്ങി പൊട്ടൻ കാത്തിരിക്കും ഹൃദയം

കനലിൻ വേദനയില് പിടഞ്ഞു തുടങ്ങി…

സ്വപ്നങ്ങൾ നെയ്ത കണ്ണുകൾ

കവിതകൾ വർണ്ണങ്ങൾ രചിച്ച

ആത്മാവിൽ ഇരുൾ വീണു തുടങ്ങി…

കനലും മാറിൽ ചാർത്തി

പേമാരിയും വേനൽകാറ്റും തൂവസന്തവും

കണ്ടൂ മയങ്ങി എൻ കിനാക്കൾ

കനലെന്നൽ ഒരു അതിശയം

പ്രണയം തന്നൊരു അത്ഭുതം

വിരഹം പകർന്നൊരു അനുഗ്രഹം

ഇൗ കനലിനുമുണ്ടൊരു ഒരു സുഖം

അനുരാഗതെ വെല്ലുന്ന സുഖം

മറ്റാർക്കും അറിയാൻ കഴിയതൊരു സുഖം…….

തീപടവുകളാൽ പീലിവിടർത്തും

ജീവിതത്തെ അതിജീവിക്കാൻ

ഇൗ കനലൊരു പുണ്യം

നെഞ്ചിലും മിഴിയിലും

കനലെന്തി നടക്കുവന്

പിന്നില്ലല്ലോരു പരാജയം

കനലേ നീയൊരു പുണ്യം

പ്രണയസുഖത്തിൽ പിറന്ന പുണ്യം

വിരഹവേദനയിൽ നിറഞ്ഞ പുണ്യം

.

.

.

അക്ഷയ തുളസി

കനൽ

എന്റെ കൗമാരത്തിന്റെ ഇതളുകളിലേക്കു

ഒരു തൂവൽസ്പർശമായി വന്നൂ ,നിൻ അനുരാഗം .
എന്നിലെ രാഗമായി തീർന്നൊരു അനുരാഗം .

കാലത്തെ ജയിക്കുന്ന നിൻ

മൊഴിയും മിഴിയും ഒരു തൂവലായി

എന്റെ സീരകളിൽ പടർന്നുകയറി

ഭൂമി പോലും നമുക് ആശംസകൾ നേർന്നു.

കാറ്റിന്റെ ഊഞ്ഞാലിൽ ആടികളിച്ചതും

വീണ്ണിന്റെ മാറിൽ സ്വപ്നങ്ങൾ

കൊണ്ടൊരു കൂടാരം കെട്ടിയത്തും

ഇന്നും എൻ കണ്ണുകൾക്ക് വർണ്ണമാകുന്നു.

നിറങ്ങളും സ്വപ്നങ്ങളും മാത്രം

നമ്മൾതൻ ചിരിയിൽ നിറഞ്ഞ

പ്രണയത്തിന്റെ തൂവൽ കൊണ്ട് നാം

വർണ്ണാഭമായ ഒരു ചിത്രം രാവിനുനൽകി.

ഇരുളിന്റെ ആഴത്തിൽ പൊലിഞ്ഞുപോയ

സ്വപ്നത്തിന്റെ കുടച്ചൂടി നിന്നവൻ

നമ്മുടെ സ്വപ്നങ്ങൾക്ക്മീതെ തൂവൽ

കൊണ്ടൊരു നീഴൽചിത്രം ചാലിച്ചു .

ഇരുളിന്റെ അനന്തതയിൽ പൊലിഞ്ഞു

പോയ പ്രണയത്തിന്റെ തൂവൽസ്പർശം

ഇന്നുംമീ പെൺപക്ഷിക്ക്‌ ഹൃദയമാകുന്ന

കിതാബിന്റെ മുഖചിത്രമാകുന്നു.

കുളിരുമായി വന്ന പ്രണയത്തിന്റെ

തൂവൽസ്പർശം വിങ്ങുന്ന വിരഹത്തിന്റെ

പൊള്ളുന്ന വേദനയായി ഇന്നും

എന്നിലാ തൂവൽസ്പർശം….

അക്ഷയ തുളസി

തൂവൽസ്പർശം

എന്നോ ഒരു വിസ്മയമായി വന്നു നീ

എന്നിൽ അലിഞ്ഞു…

അന്ന് വന്ന നിൻ അനുരാഗവും.

എന്നിലെ മോഹമായി തീർന്നൊരു നീയും.

ഒരു വിസ്മയമായി ഇന്നും എന്റെ

വരികളിൽ നിറയുന്നു…

പടർന്നു… ഒഴുക്കുന്നു..

ഒരു വിസ്മയമായി

എന്നെ കവർന്ന നിൻ

മൊഴിയും മിഴിയും ഒരു തൂവലായി

എന്റെ സീരകളിൽ ഇന്നും

പടർന്നുകയറവേ……

നമ്മളിൽ നിര്യാതനായ നമ്മുടെ പ്രണയം

ഇന്നുമൊരു വിസ്മയം.

കാറ്റിന്റെ ഊഞ്ഞാലിൽ ആടികളിച്ചതും

വീണ്ണിന്റെ മാറിൽ സ്വപ്നങ്ങൾ

കൊണ്ടൊരു കൂടാരം കെട്ടിയത്തും

ഒരു വിസ്മയം.

നിറങ്ങളും സ്വപ്നങ്ങളും

നിറഞ്ഞൊരാ നാളുകൾ

ഇന്നും വിസ്മയം….

പ്രണയം കൊണ്ട് ഞാൻ അന്ന്

വർണ്ണാഭമായ ഒരു ചിത്രം

രാവിനുനൽകിയതും വിസ്മയം….

ഇരുളിന്റെ അനന്തതയിൽ പൊലിഞ്ഞു

പോയ പ്രണയത്തിന്റെ വിസ്മയം

ഞാനെന്റെ അക്ഷരങ്ങൾക്ക്

നൽകുന്നതും വിസ്മയം……..

അന്നും വിസ്മയം

ഇന്നും വിസ്മയം

എന്നും വിസ്മയമീ പ്രണയം.

അക്ഷയ തുളസി

വിസ്മയം

അനുരാഗത്തിൻ കുളിരിൽ കാവടിയാടിയ
കൺപീലി തുമ്പുകളിൽ
വിരഹത്തിൻ തീനാളത്താൽ
മിഴിനീർ തുള്ളികൾ നിറഞ്ഞൊഴുകി…

ഇടതൂർന്ന മാൻമിഴിയഴകിൽ കൺപീലികൾ ഗന്ധർവ്വനെയും കാത്തു
ചിമ്മിച്ചിരിച്ചു നിന്നൊരു കാലം
മിഴിനീരിൽ ഒഴുകി പോയി…

പ്രഭാതത്തിൻ പ്രകാശത്തിൽ തുള്ളികളിച്ചു പഞ്ചിരിവിടർത്തി നിന്ന കൺപീലികൾ
ഗന്ധർവസ്നേഹിതൻ ഹൃദയത്തിൽ
മറ്റൊരു കൃഷ്ണമണിയെ കണ്ടൂ…

പൊഴിഞ്ഞ കിനാവിന്റെ ഓളത്തിൽ
കൺപീലികളിൽ നിന്ന് മിഴിനീർ വാർന്നോഴുകി രക്തത്തിൻ ഗന്ധമോടെ അവ കവിളിനെ അധരത്തെ തഴുകി…

അവ അവളോടു മന്ത്രിച്ചു.. ഇനിയില്ലൊരു പ്രഭാതം പ്രകാശം മഴവില്ലൂമീ
കൺപീലികൾക്ക് ഇനിയീ ഇരുട്ടിൽ നീയാടുക …… കൺപീലീ……😔

അക്ഷയ തുളസി

കൺപീലി

കർമുഖിലിന്റെ കുടച്ചുടി നീ വന്നു

കാറ്റിന് കുളിര് നൽകി നീ വന്നു

ചന്ദ്രനെയും നക്ഷത്രങ്ങളെയും കൂട്ടുപിടിച്ചു നീ വന്നു

ഭൂമിയിൽ പുഞ്ചിരി വിടർതാൻ നീ വന്നു…..

എവിടെയും സന്തോഷത്തിൻ തിരികൾ നീ കൊളുത്തി

പുഞ്ചിരി ചുണ്ടുകളിൽ ചാലിച്ചു

കണ്ണുകളിൽ നക്ഷത്ര തിളക്കം നിറച്ചു

നിദ്രയുടെ പൂക്കൾ വിടർത്തി പൃഥ്വിയെ നീ ഉറക്കി.

ഇരുട്ടിന്റെ ഉള്ളിൽ നീയെന്നെ തനിച്ചാക്കി

മിഴിനീർ തുള്ളികൾ സമ്മാനിച്ചു

ഹൃദയത്തെ അഗ്നിയിക്ക് ദാനം നല്കി

എന്റെ നിദ്രയെ കവർന്നെടുത്തു നീ

വിജയത്തിന്റെ പുഞ്ചിരി നീ വിരിച്ചതു

ഞാൻ കണ്ടൂ….

ആനന്ദത്തിൽ തിമർക്കുന്ന ഒരു മനം

ഞാൻ കണ്ടൂ…

എന്തിനായിരുന്നു…….

ചോദിക്കുന്നില്ല ഞാൻ ….

പറയില്ല നീ…..

അറിയണ്ട ഇനി ഒന്നും…

പ്രിയ നിശീഥിനി……

ഇനിയെങ്കിലും എന്റെ നിദ്ര എനിക്ക് തരൂ..

ബക്കിയില്ലയിനി കണ്ണുനീരും കിനാവും

ഹൃദയം പോലും നിന്റെ ഇരുട്ടിൽ മറഞ്ഞു പോയി…

അക്ഷയ തുളസി

നിശീഥിനി