പിടയുന്ന ഹൃദയത്തിൻ നോവുകൾ

മഞ്ഞുതുള്ളിയായി അലിയിച്ചു കളയുന്ന

പുഞ്ചിരി ശലഭങ്ങളീ സൗഹൃദം.

മിഴികൾ തളരുന്ന നേരത്തു

മിഴിക്കുള്ളിൽ വർണ്ണങ്ങൾ തൂകുന്ന

മധുപാത്രമീ സൗഹൃദം.

 

പലധിക്കിൽ നിന്ന് വന്നു ഹൃദയത്തിൻ

തേൻ നുകരുന്ന പുണ്യമീ സൗഹൃദം

ഇവിടേയ്ക്ക് പോയാലും

കുടെ നടക്കുന്ന സൗഹൃദം.

കാറ്റായി മഴയായി വെയിലായി

തുണയായി താങ്ങായീ സൗഹൃദം.

 

എന്നിൽ പൂത്ത വസന്തമീ സൗഹൃദം

പുതുജന്മം നൽക്കുമീ സൗഹൃദം

ഒരു മൃതസഞ്ജീവനിയായി എന്നിൽ

കുളിരായി കനവായി പുഞ്ചിരിയായി

എന്റെ ലോകം വർണ്ണാഭാമാക്കും

ശലഭങ്ങളീ സൗഹൃദം .

 

ദുഃഖമില്ലീ കൂടിൽ മിഴിനീരില്ലി മെട്ടിൽ

പുഞ്ചിരിയുടെ പാലാരുവിയീ സൗഹൃദം

ഒരു നൂലിൽ കെട്ടിയ പല ഹൃദയങ്ങളുടെ

പുഞ്ചിരിയീ സൗഹൃദം രക്തമല്ലിവിടെ

ഹൃദയത്തിൻ തേനാണിനിവിടെ ഇൗ

സൗഹൃദ കൊട്ടാരത്തിൽ.

.

.

.

.

അക്ഷയ തുളസി

സൗഹൃദം