പുഞ്ചിരിവിടർത്തും ചുണ്ടുകൾക്കപ്പുറം

താളമടിക്കും ഇടനെഞ്ചിനപ്പുറം

ഒരു കനൽ വിരിഞ്ഞു തുടങ്ങി..

മഞ്ഞിൻ കൂടാരത്തിൻ കുളിരിൽ

പോലും ഒരു കനൽ വിരിഞ്ഞു

ആരാരുമറിയാതെ കനൽപടർന്നു

ഒരു ചെറുപുഞ്ചിരിക്കു പിന്നിൽ

വിങ്ങി പൊട്ടൻ കാത്തിരിക്കും ഹൃദയം

കനലിൻ വേദനയില് പിടഞ്ഞു തുടങ്ങി…

സ്വപ്നങ്ങൾ നെയ്ത കണ്ണുകൾ

കവിതകൾ വർണ്ണങ്ങൾ രചിച്ച

ആത്മാവിൽ ഇരുൾ വീണു തുടങ്ങി…

കനലും മാറിൽ ചാർത്തി

പേമാരിയും വേനൽകാറ്റും തൂവസന്തവും

കണ്ടൂ മയങ്ങി എൻ കിനാക്കൾ

കനലെന്നൽ ഒരു അതിശയം

പ്രണയം തന്നൊരു അത്ഭുതം

വിരഹം പകർന്നൊരു അനുഗ്രഹം

ഇൗ കനലിനുമുണ്ടൊരു ഒരു സുഖം

അനുരാഗതെ വെല്ലുന്ന സുഖം

മറ്റാർക്കും അറിയാൻ കഴിയതൊരു സുഖം…….

തീപടവുകളാൽ പീലിവിടർത്തും

ജീവിതത്തെ അതിജീവിക്കാൻ

ഇൗ കനലൊരു പുണ്യം

നെഞ്ചിലും മിഴിയിലും

കനലെന്തി നടക്കുവന്

പിന്നില്ലല്ലോരു പരാജയം

കനലേ നീയൊരു പുണ്യം

പ്രണയസുഖത്തിൽ പിറന്ന പുണ്യം

വിരഹവേദനയിൽ നിറഞ്ഞ പുണ്യം

.

.

.

അക്ഷയ തുളസി

കനൽ