എന്റെ കൗമാരത്തിന്റെ ഇതളുകളിലേക്കു
ഒരു തൂവൽസ്പർശമായി വന്നൂ ,നിൻ അനുരാഗം .
എന്നിലെ രാഗമായി തീർന്നൊരു അനുരാഗം .
കാലത്തെ ജയിക്കുന്ന നിൻ
മൊഴിയും മിഴിയും ഒരു തൂവലായി
എന്റെ സീരകളിൽ പടർന്നുകയറി
ഭൂമി പോലും നമുക് ആശംസകൾ നേർന്നു.
കാറ്റിന്റെ ഊഞ്ഞാലിൽ ആടികളിച്ചതും
വീണ്ണിന്റെ മാറിൽ സ്വപ്നങ്ങൾ
കൊണ്ടൊരു കൂടാരം കെട്ടിയത്തും
ഇന്നും എൻ കണ്ണുകൾക്ക് വർണ്ണമാകുന്നു.
നിറങ്ങളും സ്വപ്നങ്ങളും മാത്രം
നമ്മൾതൻ ചിരിയിൽ നിറഞ്ഞ
പ്രണയത്തിന്റെ തൂവൽ കൊണ്ട് നാം
വർണ്ണാഭമായ ഒരു ചിത്രം രാവിനുനൽകി.
ഇരുളിന്റെ ആഴത്തിൽ പൊലിഞ്ഞുപോയ
സ്വപ്നത്തിന്റെ കുടച്ചൂടി നിന്നവൻ
നമ്മുടെ സ്വപ്നങ്ങൾക്ക്മീതെ തൂവൽ
കൊണ്ടൊരു നീഴൽചിത്രം ചാലിച്ചു .
ഇരുളിന്റെ അനന്തതയിൽ പൊലിഞ്ഞു
പോയ പ്രണയത്തിന്റെ തൂവൽസ്പർശം
ഇന്നുംമീ പെൺപക്ഷിക്ക് ഹൃദയമാകുന്ന
കിതാബിന്റെ മുഖചിത്രമാകുന്നു.
കുളിരുമായി വന്ന പ്രണയത്തിന്റെ
തൂവൽസ്പർശം വിങ്ങുന്ന വിരഹത്തിന്റെ
പൊള്ളുന്ന വേദനയായി ഇന്നും
എന്നിലാ തൂവൽസ്പർശം….
അക്ഷയ തുളസി
Kollamallo
LikeLiked by 2 people
Thank you 😊
LikeLike
В этом возрасте у всех были проблемы.)
LikeLiked by 1 person
вы правы, у всех проблемы в каждом возрасте, то есть жизнь
LikeLiked by 1 person
nannayittund… varikal nannayittund..😊😊
LikeLiked by 2 people
Bit hard to understand
LikeLiked by 2 people
What I meant is it’s deep.
LikeLiked by 1 person
👍💐
LikeLike