എന്നോ ഒരു വിസ്മയമായി വന്നു നീ
എന്നിൽ അലിഞ്ഞു…
അന്ന് വന്ന നിൻ അനുരാഗവും.
എന്നിലെ മോഹമായി തീർന്നൊരു നീയും.
ഒരു വിസ്മയമായി ഇന്നും എന്റെ
വരികളിൽ നിറയുന്നു…
പടർന്നു… ഒഴുക്കുന്നു..
ഒരു വിസ്മയമായി
എന്നെ കവർന്ന നിൻ
മൊഴിയും മിഴിയും ഒരു തൂവലായി
എന്റെ സീരകളിൽ ഇന്നും
പടർന്നുകയറവേ……
നമ്മളിൽ നിര്യാതനായ നമ്മുടെ പ്രണയം
ഇന്നുമൊരു വിസ്മയം.
കാറ്റിന്റെ ഊഞ്ഞാലിൽ ആടികളിച്ചതും
വീണ്ണിന്റെ മാറിൽ സ്വപ്നങ്ങൾ
കൊണ്ടൊരു കൂടാരം കെട്ടിയത്തും
ഒരു വിസ്മയം.
നിറങ്ങളും സ്വപ്നങ്ങളും
നിറഞ്ഞൊരാ നാളുകൾ
ഇന്നും വിസ്മയം….
പ്രണയം കൊണ്ട് ഞാൻ അന്ന്
വർണ്ണാഭമായ ഒരു ചിത്രം
രാവിനുനൽകിയതും വിസ്മയം….
ഇരുളിന്റെ അനന്തതയിൽ പൊലിഞ്ഞു
പോയ പ്രണയത്തിന്റെ വിസ്മയം
ഞാനെന്റെ അക്ഷരങ്ങൾക്ക്
നൽകുന്നതും വിസ്മയം……..
അന്നും വിസ്മയം
ഇന്നും വിസ്മയം
എന്നും വിസ്മയമീ പ്രണയം.
അക്ഷയ തുളസി
Nice 👍
LikeLike
😍😍😍😍😍😍
LikeLiked by 1 person