അനുരാഗത്തിൻ കുളിരിൽ കാവടിയാടിയ
കൺപീലി തുമ്പുകളിൽ
വിരഹത്തിൻ തീനാളത്താൽ
മിഴിനീർ തുള്ളികൾ നിറഞ്ഞൊഴുകി…

ഇടതൂർന്ന മാൻമിഴിയഴകിൽ കൺപീലികൾ ഗന്ധർവ്വനെയും കാത്തു
ചിമ്മിച്ചിരിച്ചു നിന്നൊരു കാലം
മിഴിനീരിൽ ഒഴുകി പോയി…

പ്രഭാതത്തിൻ പ്രകാശത്തിൽ തുള്ളികളിച്ചു പഞ്ചിരിവിടർത്തി നിന്ന കൺപീലികൾ
ഗന്ധർവസ്നേഹിതൻ ഹൃദയത്തിൽ
മറ്റൊരു കൃഷ്ണമണിയെ കണ്ടൂ…

പൊഴിഞ്ഞ കിനാവിന്റെ ഓളത്തിൽ
കൺപീലികളിൽ നിന്ന് മിഴിനീർ വാർന്നോഴുകി രക്തത്തിൻ ഗന്ധമോടെ അവ കവിളിനെ അധരത്തെ തഴുകി…

അവ അവളോടു മന്ത്രിച്ചു.. ഇനിയില്ലൊരു പ്രഭാതം പ്രകാശം മഴവില്ലൂമീ
കൺപീലികൾക്ക് ഇനിയീ ഇരുട്ടിൽ നീയാടുക …… കൺപീലീ……😔

അക്ഷയ തുളസി

കൺപീലി