കർമുഖിലിന്റെ കുടച്ചുടി നീ വന്നു

കാറ്റിന് കുളിര് നൽകി നീ വന്നു

ചന്ദ്രനെയും നക്ഷത്രങ്ങളെയും കൂട്ടുപിടിച്ചു നീ വന്നു

ഭൂമിയിൽ പുഞ്ചിരി വിടർതാൻ നീ വന്നു…..

എവിടെയും സന്തോഷത്തിൻ തിരികൾ നീ കൊളുത്തി

പുഞ്ചിരി ചുണ്ടുകളിൽ ചാലിച്ചു

കണ്ണുകളിൽ നക്ഷത്ര തിളക്കം നിറച്ചു

നിദ്രയുടെ പൂക്കൾ വിടർത്തി പൃഥ്വിയെ നീ ഉറക്കി.

ഇരുട്ടിന്റെ ഉള്ളിൽ നീയെന്നെ തനിച്ചാക്കി

മിഴിനീർ തുള്ളികൾ സമ്മാനിച്ചു

ഹൃദയത്തെ അഗ്നിയിക്ക് ദാനം നല്കി

എന്റെ നിദ്രയെ കവർന്നെടുത്തു നീ

വിജയത്തിന്റെ പുഞ്ചിരി നീ വിരിച്ചതു

ഞാൻ കണ്ടൂ….

ആനന്ദത്തിൽ തിമർക്കുന്ന ഒരു മനം

ഞാൻ കണ്ടൂ…

എന്തിനായിരുന്നു…….

ചോദിക്കുന്നില്ല ഞാൻ ….

പറയില്ല നീ…..

അറിയണ്ട ഇനി ഒന്നും…

പ്രിയ നിശീഥിനി……

ഇനിയെങ്കിലും എന്റെ നിദ്ര എനിക്ക് തരൂ..

ബക്കിയില്ലയിനി കണ്ണുനീരും കിനാവും

ഹൃദയം പോലും നിന്റെ ഇരുട്ടിൽ മറഞ്ഞു പോയി…

അക്ഷയ തുളസി

നിശീഥിനി